കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഉപഭോക്കാക്കള്‍ക്ക് വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡിങ് വാട്‌സാപ് ചെയ്യാം

Update: 2020-07-05 13:40 GMT

തിരുവനന്തപുരം: നഗരത്തിലെ ആറ്റുകാല്‍, കുര്യാത്തി, കളിപ്പാന്‍കുളം, മണക്കാട്, തൃക്കണ്ണാപുരം ടാഗോര്‍ റോഡ്, മുട്ടത്തറ പുത്തന്‍ പാലം എന്നീ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാലും പാളയം, നന്ദാവനം പ്രദേശങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാലും ഈ പ്രദേശങ്ങളിലെ മീറ്റര്‍ റീഡിങ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് മേഖലയില്‍പ്പെടുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ മീറ്റര്‍ റീഡിങ് എടുക്കപ്പെടേണ്ട തീയതി വച്ച്, മീറ്ററിന് അഭിമുഖമായി നിന്ന് റീഡിങ് വ്യക്തമായി കാണക്കത്തക്ക രീതിയില്‍ കണ്‍സ്യൂമര്‍ നമ്പര്‍ സഹിതം ഫോട്ടോ എടുത്ത് ബന്ധപ്പെട്ട റവന്യൂ അസിസ്റ്റന്റ് എഞ്ചിനീയറുടെ താഴെ പറയുന്ന മൊബൈല്‍ നമ്പറില്‍ വാട്‌സാപ്പ് അയയ്ക്കാവുന്നതാണ്.

പാളയം                             8289940550

പാറ്റൂര്‍                               8547638178

കവടിയാര്‍                        8547605751

പേരൂര്‍ക്കട                       8547638339

പോങ്ങുംമൂട്                    8547605754

തിരുമല                             8547638190

കരമന                               8281597996

കുര്യാത്തി                          8547638195

തിരുവല്ലം                           9495594342

കൂടാതെ ഈ നമ്പരുകളിലേക്ക്, വാട്ടര്‍ അതോറിറ്റിയില്‍ തങ്ങളുടെ കണ്‍സ്യൂമര്‍ നമ്പരുമായി ബന്ധപ്പെട്ട് ഇതിനകം റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കണ്‍സ്യൂമറുടെ മൊബൈല്‍ നമ്പരില്‍ നിന്നും എസ്എം എസ്സും ചെയ്യാവുന്നതാണ്.

സര്‍ക്കാര്‍ പ്രഖ്യാപനം മുഖേന കണ്ടെയ്ന്‍മെന്റ് മേഖല ആകുന്നതും മാറുന്നതും അനുസരിച്ചു മീറ്റര്‍ റീഡിങ് നിര്‍ത്തുന്നതും പുനരാരംഭിക്കുന്നതുമാണെന്ന് വാട്ടര്‍ അതോറിറ്റി നോര്‍ത്ത്, സൗത്ത് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. 

Tags:    

Similar News