ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് കാരണം 'ഡെത്ത് നോട്ട്' എന്ന വെബ് സീരീസോ?, അന്വേഷണം

Update: 2025-08-09 06:36 GMT

ബെംഗളൂരു: നാടോടി ഗായിക സവിതയുടെ മകന്റെ ആത്മഹത്യയ്ക്ക് കാരണം 'ഡെത്ത് നോട്ട്' എന്ന വെബ് സീരീസാണെന്ന് സംശയിക്കുന്നതായി പോലിസ്. ജനപ്രിയ ജാപ്പനീസ് വെബ് സീരീസാണ് 'ഡെത്ത് നോട്ട്' എന്നത്. കുട്ടി, പതിവായി ഇത് കാണാറുണ്ടെന്നാണ് പോലിസ് നിഗമനം. കുട്ടിയുടെ മുറിയിലെ ചുമരില്‍ വെബ് സീരീസിലെ ചില കഥാപാത്രങ്ങളെ വരച്ചതായി പോലിസ് കണ്ടെത്തി. ഇതോടെയാണ് വെബ് സീരീസ് കുട്ടിയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന രീതിയിലേക്ക് അന്വേഷണം എത്തിയത്.

'വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ ഗാന്ധര്‍ 'ഡെത്ത് നോട്ട്' എന്ന ജാപ്പനീസ് വെബ് സീരീസ് കാണുകയായിരുന്നു. ഇത് കണ്ടതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആണ്‍കുട്ടിയും മാതാപിതാക്കളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചോദ്യം ചെയ്തുവരികയാണ്' പോലിസ് പറഞ്ഞു.

ഓഗസ്റ്റ് 3 ന് അര്‍ദ്ധരാത്രിയാണ് സംഗീതജ്ഞന്‍ ഗണേഷ് പ്രസാദിന്റെയും നാടോടി ഗായിക സവിതയുടെയും രണ്ടാമത്തെ മകനായ ഗാന്ധര്‍ വീട്ടിലെ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്തത്.

Tags: