ബൊളീവിയന്‍ മുന്‍ പ്രസിഡന്റിനെതിരേ അറസ്റ്റ് വാറന്റ്
ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാഷ്ട്രത്തലവന്‍മാരില്‍ ഒരാളായിരുന്നു മൊറാലസ്. 14 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം, ബൊളീവിയയിലെ ആദ്യത്തെ തദ്ദേശീയ പ്രസിഡന്റുമായിരുന്നു.
സുക്രെ: ബൊളീവിയന്‍ മുന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെതിരെ അറസ്റ്റ് വാറന്റെ്. രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയും തീവ്രവാദം അടക്കമുള്ള രാജ്യദ്രോഹ കുറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്റെ് പുറപ്പെടുവിപ്പിച്ചത്. ബൊളീവിയന്‍ അറ്റോര്‍ണി ജനറലാണ് വാറന്റെ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ ബൊളീവിയന്‍ ആഭ്യന്തര മന്ത്രി ആര്‍തുറോ മുറില്ലോയും ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പും ശേഷവും 35 മരണങ്ങള്‍ക്ക് കാരണമായ ഏറ്റുമുട്ടലുകളില്‍ ഇമോ മൊറാലസിന് പങ്കുള്ളതായി അധികൃതര്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ 20ന് നടത്തിയ വോട്ടെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി അമേരിക്കന്‍ സ്‌റ്റേറ്റ്‌സ് ഓഡിറ്റില്‍ വ്യക്തമായിരുന്നു. പിന്നീട് ബൊളീവിയയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജിവച്ച ശേഷം അധികാരമേറ്റ ജീനൈന്‍ അനസിന്റെ ഇടക്കാല സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നഗരങ്ങളെ ഉപരോധിക്കാന്‍ മൊറാലസ് അനുഭാവികളോട് ഉത്തരവിട്ടിരുന്നു.അതില്‍ മൂന്നുപേര്‍ മരിക്കുകയും നൂറു കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സുരക്ഷാ സേനയുടെയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവംബറില്‍ മൊറാലസ് രാജിവച്ചു. ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാഷ്ട്രത്തലവന്‍മാരില്‍ ഒരാളായിരുന്നു മൊറാലസ്. 14 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം, ബൊളീവിയയിലെ ആദ്യത്തെ തദ്ദേശീയ പ്രസിഡന്റുമായിരുന്നു.