യുഎഇയില്‍ കടല്‍ ക്ഷോഭത്തിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Update: 2022-06-11 06:36 GMT

അബുദാബി: യുഎഇയില്‍ കടല്‍ പ്രക്ഷുബ്ധമാവാനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. അതേസമയം താപനിലയില്‍ കുറവ് ഉണ്ടാകും. അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പൊടിക്കാറ്റ് രൂപപ്പെട്ടേക്കും. ദൂരക്കാഴ്ചാ പരിധിയില്‍ കുറവ് വരുമെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫില്‍ കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. എട്ടടി വരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്.

Tags: