വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വ ദിനം: അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു

Update: 2021-01-21 00:51 GMT

മലപ്പുറം: മലബാര്‍ അധിനിവേശ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ ഖിലാഫത്ത് നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു.


കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഷെയ്ഖ് റസല്‍ ഉദ്ഘാടനം ചെയ്തു. പിറന്ന മണ്ണ് ഒരിക്കലും ഒരു വൈദേശിക ശക്തികള്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച മനസ്സോടെ വെള്ളപ്പടയുടെ തോക്കിനു മുന്നില്‍ പതറാതെ നിന്ന വാരിയംകുന്നന്റെ പിന്മുറക്കാര്‍ ആ പോരാട്ട വീര്യം അല്‍പം പോലും കുറയാതെ സംഘപരിവാറിന്റെ നെഞ്ചകത്തെ ഇടിമുഴക്കമായി നിലകൊള്ളേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍ അധ്യക്ഷത വഹിച്ചു. ഹിലാല്‍ വാരിയംകുന്നന്‍ അനുസ്മരണ ഗാനം ആലപിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി റിംഷാദ് നന്ദി പറഞ്ഞു.




Tags: