വാര്‍ഡ് മെംബറെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു; പ്രതിഷേധവുമായി എസ്ഡിപിഐ

ഇരുവിഭാഗം തമ്മിലുണ്ടായ ഉന്തും തള്ളിന്റെയും പേരിലാണ് വിഷയത്തില്‍ ഇടപെട്ട അഫ്‌സറിനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്

Update: 2021-09-07 09:15 GMT

മുഴപ്പിലങ്ങാട് : വാര്‍ഡ് മെംബര്‍ അഫ്‌സര്‍ മാസ്റ്ററെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയതതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.


ഒരാഴ്ച്ച മുന്‍പ് കുളം ബസാറിലെ സ്രാമ്പി പള്ളിയുമായി ബന്ധപ്പെട്ട് അയല്‍വാസിയുമായുള്ള വസ്തു തര്‍ക്കത്തില്‍ ഇടപ്പെടുകയും മധ്യസ്ഥതയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ജനപ്രതിനിധിയാണ് അഫ്‌സര്‍ മാസ്റ്റര്‍. ഇതിനിടെ ഇരുവിഭാഗം തമ്മിലുണ്ടായ ഉന്തും തള്ളിന്റെയും പേരിലാണ് വിഷയത്തില്‍ ഇടപെട്ട അഫ്‌സറിനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അഫ്‌സറിന്റെ വീട്ടിലും പോലീസ് റെയ്ഡ് ചെയ്ത് ഭീകരത സൃഷ്ട്ടിച്ചിരുന്നു.


എയ്ഞ്ചല്‍ സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പോലീസ് സ്‌റ്റേഷന്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. ധര്‍മ്മടം മണ്ഡലം വൈസ് പ്രസിഡന്റ് നിയാസ് തറമ്മല്‍ ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി ടി സി നിബ്രാസ്, വൈ. പ്രസിഡന്റ് ടി കെ സാഹിര്‍ നേതൃത്വം നല്‍കി.




Tags:    

Similar News