കര്‍ണാടകയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷം; നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ ഇറങ്ങിപ്പോയി ഗവര്‍ണര്‍

Update: 2026-01-22 08:28 GMT

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. കര്‍ണാടക നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ചില ഭാഗങ്ങള്‍ വായിക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിട്ടുള്ള 'ജി റാം ജി' ബില്ലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഈ ബില്ലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ ഗവര്‍ണര്‍ ശക്തമായി എതിര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും മുന്‍ഗണനകളും വിശദീകരിക്കുന്ന പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ പ്രചാരണം മാത്രമാണെന്ന് ആരോപിച്ചാണ് ഗവര്‍ണറുടെ ഈ അപ്രതീക്ഷിത നീക്കം.

Tags: