വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്നു കെ സുധാകരന്‍

നിയമനം പിഎസ്‌സിക്ക് വിടാന്‍ വഖഫ് ആവശ്യപ്പെട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. അത് ഉള്‍ക്കൊള്ളാന്‍ പൊതുസമൂഹത്തിന് കഴിയില്ല.

Update: 2021-12-08 09:53 GMT

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ വഖഫ് പ്രശ്‌നത്തില്‍ കാട്ടിയ മലക്കംമറിച്ചില്‍ വിശ്വസനീയമല്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ്‌സിക്കു വിട്ട സര്‍ക്കാര്‍, ഇപ്പോള്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമനം പിഎസ്‌സിക്ക് വിടാന്‍ വഖഫ് ആവശ്യപ്പെട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. അത് ഉള്‍ക്കൊള്ളാന്‍ പൊതുസമൂഹത്തിന് കഴിയില്ല. സമുദായത്തിന്റെ മൗലികാവകാശത്തില്‍ സര്‍ക്കാരിന് കാര്യമില്ല. വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന തീരുമാനത്തില്‍ നിന്നും പിന്‍മാറിയെന്നത് സത്യസന്ധമാണെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഉറച്ചു നില്‍ക്കണം. അനുകൂല സാഹചര്യം ലഭിക്കുമ്പോള്‍ പിന്നീട് നിലപാട് മാറ്റരുതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News