വഖ്ഫ് ബോര്‍ഡ് ബോര്‍ഡ് നിയമനം: പള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെന്ന് ജിഫ്രിത്തങ്ങള്‍

Update: 2021-12-08 15:26 GMT

മലപ്പുറം: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടിക്കെതിരേ പള്ളി കേന്ദ്രീകരിച്ച് പ്രതിഷേധം വേണ്ടെന്ന് മുസ് ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞതായി സമസ്ത പ്രിസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞ് രണ്ട് തവണ വിളിച്ചതായും അദ്ദേഹം പറഞ്ഞു.

അരീക്കോട് നടക്കുന്ന മലുപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി മേഖലാ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന തീരുമാനം സമസ്താനേതാക്കള്‍ ഒരുമിച്ച് എടുത്തതാണെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

ഇരുന്നൂറില്‍ താഴെ തസ്തികകള്‍ ഉള്ള വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്എസിക്ക് വിട്ട നടപടിക്കെതിരേ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. 

Tags: