കാമാക്ഷി പഞ്ചായത്തില്‍ എസ് സി പ്രെമോട്ടര്‍ നിയമനം

Update: 2020-08-05 13:10 GMT

ഇടുക്കി: പട്ടികജാതി വകുപ്പ് ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരും 18നും 40നും മധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു പാസായവരും ആയിരിക്കണം. പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍സിയും ഉയര്‍ന്ന പ്രായപരിധി 50 ആണ്. മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം വേണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യപ്രവര്‍ത്തനം സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ വാസ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 13ന് അഞ്ചു മണിക്കു മുമ്പ് ജില്ലാ പട്ടിക വികസന ഓഫീസര്‍ക്കു സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറം മാതൃകയും ബ്‌ളോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 8547630073. 

Tags: