കനത്ത മഴയില്‍ മതില്‍ തകര്‍ന്നു; കല്ലും മണ്ണും നീക്കം ചെയ്ത് എസ്ഡിപിഐ, ആര്‍ & ആര്‍ വളണ്ടിയര്‍മാര്‍

Update: 2022-08-07 14:07 GMT

ഇരിട്ടി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയില്‍ ഇരിട്ടി നഗരസഭയിലെ നടുവനാട് അക്കരാല്‍ പി കെ സാജിതയുടെ വീടിന്റെ മതില്‍ തകര്‍ന്നു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


 വീടിനോട് ചേര്‍ന്നുള്ള മതില്‍ തകര്‍ന്നതിനെ തുടര്‍ന്ന് അപകടസാധ്യതയുള്ളതിനാല്‍ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചതായി നടുവനാട് വാര്‍ഡ് കൗണ്‍സിലര്‍ പി സീനത്ത് അറിയിച്ചു.


 പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ & റിലീഫ്, എസ്ഡിപിഐ വളണ്ടിയര്‍മാര്‍ അപകടസ്ഥലത്തെ കല്ലും മണ്ണും മറ്റും നീക്കം ചെയ്തു. എം വി റാസിഖ്, കെ എന്‍ ഫിറോസ്, കെ വി റാഷിദ് നേതൃത്വം നല്‍കി. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം കെ യൂനുസ്, ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് പി എം അഷ്‌റഫ്, സെക്രട്ടറി അബ്ദുല്‍ സത്താര്‍ ചാലില്‍, ഇരിട്ടി നഗരസഭാ ഓവര്‍സിയര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Tags: