വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

അത്യന്തം ദുരൂഹത നിറഞ്ഞ ഈ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് മുന്‍പു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Update: 2020-10-07 07:14 GMT

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ മാതാവ് നീതി തേടി സെക്രട്ടേറിയറ്റിനു  മുമ്പില്‍ സമരം ചെയ്യാനെത്തുന്നു. മക്കളുടെ കൊലയാളികളെ തുറുങ്കിലടക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഒന്‍പതിനാണ് സെക്രട്ടേറിയറ്റിനു  മുമ്പില്‍ സമരം നടത്തുക.

വാളയാറിലെ ദരിദ്ര കുടുംബത്തിലെ 13ഉം 9തും വയസ്സുള്ള പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയ കേസിലെ പ്രതികളെ വിചാരണക്കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു.13വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ചതായി കണ്ടത്. അത്യന്തം ദുരൂഹത നിറഞ്ഞ ഈ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് മുന്‍പു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന തരത്തിലാണ് അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Tags:    

Similar News