
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് ഏഴ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം എസ്‌യുടി ആശുപത്രിയില്‍ എത്തി. നിലവില്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ ചികില്‍സകള്‍ തുടരാനും ആവശ്യമെങ്കില്‍ ഉചിതമായ മാറ്റംവരുത്താനുമാണ് തീരുമാനമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.