കാളികാവ്: കാളികാവ് ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ പ്രസിഡന്റായി മുസ്‌ലിം ലീഗിലെ വി.പി.എ നാസര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ബുധനാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എട്ടിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് നാസര്‍ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിലെ, എന്‍ സൈതാലിയെയാണ് പരാജയപ്പെടുത്തിയത്.
അവിശ്വാസപ്രമേയത്തിലൂടെ കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സൈതാലി പുറത്തായതോടെയാണ് അഞ്ച് വര്‍ഷത്തിനിടെ പഞ്ചായത്തില്‍ അഞ്ചാമത്തെ പ്രസിഡന്റായി ലീഗിലെ വി.പി.എ നാസര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയ മൂന്ന് അംഗങ്ങള്‍ തിരിച്ചു വന്നതോടെ കോണ്‍ഗ്രസ് 6, മുസ്‌ലിം ലീഗ് 5 എന്നിങ്ങനെയാണ് കക്ഷി നില. സി.പി.എമ്മിന് എട്ട് അംഗങ്ങളാണുള്ളത്.
കോണ്‍ഗ്രസിലെ ഭിന്നത പരിഹരിച്ചതോടെയാണ് ഭൂരിപക്ഷമില്ലാത്ത സി.പി.എം കാരനായ പ്രസിഡന്റിന് എതിരെ യൂ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
നാസര്‍ രണ്ടാം തവണയാണ് ഈ ടേമില്‍ പ്രസിഡന്റാവുന്നത്. കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനത്തെത്തിയ നാസര്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജന പ്രശ്‌നത്തിലും ടൗണ്‍ വികസനത്തിലും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.