'ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ ഞാന്‍ ജാഗരൂകനാണ്'; ഗവര്‍ണറുടെ ആക്ഷേപത്തിന് മറുപടിയുമായി കേരള വിസി

മനസ്സുപതറുമ്പോള്‍ കൈവിറച്ച് പോവുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല

Update: 2022-01-11 13:21 GMT

തിരുവനന്തപുരം: മനസ്സുപതറുമ്പോള്‍ കൈവിറച്ച് പോവുന്ന സാധാരണത്വം ഒരു കുറവായി താന്‍ കാണുന്നില്ലെന്ന് കേരള യുനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ.വിപി മഹാദേവന്‍ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ താന്‍ പരമാവധി ജാഗരൂകനാണെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിസി അയച്ച കത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആക്ഷേപിച്ചതിനാണ് മറുകുറുപ്പ് ഇറക്കിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കത്തിലെ പരാമര്‍ശം. ഈ കത്തിലെ അക്ഷരതെറ്റുകളാണ് തന്നെ ലജ്ജിപ്പിച്ചതെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. 


വിസിയുടെ വാക്കുകള്‍

'ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി ഞാന്‍ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ല'.


Tags: