വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ബീഹാറില്‍ സമാപനം; യാത്ര ബീഹാറില്‍ ഒതുങ്ങുന്നതെല്ലന്ന് രാഹുല്‍ഗാന്ധി
പട്‌ന: ബിഹാറിലെ 25 ജില്ലകളിലായി 1,300 കിലോമീറ്റര്‍ സഞ്ചരിച്ച് 16 ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പട്‌നയില്‍ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ആരംഭിച്ച യാത്ര, വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷും ഉയര്‍ത്തിപ്പിടിച്ചു. വന്‍ജനപങ്കാളിത്തം കൊണ്ട് യാത്ര ശ്രദ്ധേയമായി.
തേജസ്വി യാദവ് പോലുള്ള പ്രധാന സഖ്യ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പട്‌നയില്‍ നടന്ന റോഡ്‌ഷോയുടെ സമാപനം പരമ്പരാഗത റാലികളെക്കാള്‍ ഉയര്‍ന്ന സ്വാധീനം ചെലുത്തുന്ന തരത്തിലായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം, ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് , വിഐപി നേതാവ് മുകേഷ് സാഹ്നി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരും യാത്രയില്‍ പങ്കെടുത്തു.
ആഗസ്റ്റ് 17ന് സസാറാമില്‍ നിന്ന് ആരംഭിച്ച യാത്ര ഔറംഗബാദ്, ഗയ, നവാഡ, നളന്ദ, ലഖിസാരായി, മുന്‍ഗര്‍, ഭഗല്‍പൂര്‍, കതിഹാര്‍, പൂര്‍ണിയ, അരാരിയ, സുപൗള്‍, മധുബനി, ദര്‍ഭംഗ, സിതാമര്‍ഹി,ഈസ്റ്റ് ചമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, ഗോപാല്‍ഗന്‍ ചമ്പാരന്‍, ഗോപാല്‍ഗണ്‍, ചമ്പാരന്‍ എന്നിവിടങ്ങള്‍ പിന്നിട്ടാണ് പട്‌നയില്‍ എത്തിയത്.