വോട്ടര്‍ പട്ടിക തട്ടിപ്പ്: പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമം; രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ കസറ്റഡിയില്‍(വിഡിയോ)

Update: 2025-08-11 08:10 GMT

ന്യൂഡല്‍ഹി: ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'കൂട്ടുകെട്ടില്‍' പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി വാദ്ര , ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു.

300 ഓളം പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയതോടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. എസ്പി മേധാവി അഖിലേഷ് യാദവ് ഉള്‍പ്പെടെ നിരവധി എംപിമാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചു. ഇതോടെ പോലിസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

Tags: