'തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധം'; കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരേ അന്വേഷണം

Update: 2025-08-12 08:32 GMT

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരേ അന്വേഷണം. തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന പരാതിയിലാണ് അന്വേഷണം. കോണ്‍ഗ്രസ് നേതാവും മുന്‍എംപിയുമായ ടി എന്‍ പ്രതാപന്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എംഎല്‍എ അനില്‍ അക്കര എന്നിവര്‍ നേരിട്ടെത്തിയാണ് തൃശ്ശൂര്‍ സിറ്റി പൊലിസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വ്യാജ വോട്ടും ക്രമക്കേടുമെല്ലാം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നു. ആറുമാസം സ്ഥലത്തു താമസിക്കാതെ സത്യവാങ്മൂലം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.



Tags: