ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാര്‍ യാത്ര' ബിഹാറില്‍ വീണ്ടും പുനരാരംഭിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ചന്ദന്‍ ബാഗ് ചൗക്കില്‍ നിന്നാണ് യാത്രയുടെ രണ്ടാം ഘട്ടം തുടങ്ങിയത്.
വോട്ടവകാശം സംരക്ഷിക്കുക, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത.്16 ദിവസത്തിനുള്ളില്‍ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്ററാണ് ഈ യാത്ര പിന്നിടുക. സെപ്റ്റംബര്‍ 1-ന് പട്‌നയില്‍ നടക്കുന്ന ഒരു വലിയ റാലിയോടെയാണ് വോട്ട് അധികാര്‍ യാത്ര അവസാനിക്കുക.