ഇന്തോനീസ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; 13 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2021-12-05 05:13 GMT

ലുമാജങ്: ഇന്തോനീസ്യയിലെ സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. പലയിടങ്ങളിലായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവര്‍ക്കുവേണ്ടി തിരിച്ചില്‍ തുടരുന്നു. കുടുങ്ങിയ പത്ത് പേരെ നേരത്തെ രക്ഷപ്പെടുത്തി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.

ഇന്തോനീസ്യയിലെ ജാവ ദ്വീപിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതമാണ് സെമേരു. ശനിയാഴ്ച മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്ന് ചാരവും തീയും പുറത്തുവന്നിരുന്നു. പ്രദേശത്ത് പുക മൂടുകയും ചെയ്തിരുന്നു. പരിഭ്രാന്തയാരായ ജനങ്ങളെ സുരക്ഷാസേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി.

രണ്ട് പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം തകര്‍ന്നതാണ് ആളുകള്‍ കുടുങ്ങാന്‍ കാരണമായത്.

മരിച്ചവരില്‍ രണ്ട് പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. 98ഓളം പേര്‍ക്ക് പരിക്കുണ്ട്. അതില്‍ രണ്ട് ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. 902 പേരെയാണ് ഇതുവരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്.  

Tags:    

Similar News