എആര്‍ നഗറിലേത് ക്രമക്കേടെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല; അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടെന്നും മന്ത്രി വിഎന്‍ വാസവന്‍
തിരുവനന്തപുരം: എആര്‍ നഗര്‍ സഹകരണ ബാങ്ക് ഇടപാട് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍. സഹകരണം സംസ്ഥാന വിഷയമാണ്. ഇഡി ഇവിടെ അന്വേഷിക്കാന്‍ വരേണ്ടതില്ല. എആര്‍ നഗര്‍ സഹകരണബാങ്ക് അന്വേഷണ റിപോര്‍ട്ട് ലഭിച്ചിട്ടില്ല. അതുകൊണ്ട് ആ ബാങ്കിലേത് ക്രമക്കേടെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് തിരഞ്ഞെടുപ്പിന് ശേഷമാണ് ഉയര്‍ന്നത്. വ്യക്തി വിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നില്‍ക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.