വിഎം കുട്ടിയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2021-10-13 10:24 GMT

തിരുവനന്തപുരം: മാപ്പിളപ്പാട്ട് കലാകാരന്‍ വി എം കുട്ടിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതില്‍ ആദ്യസ്ഥാനത്തുതന്നെ ഇടംപിടിച്ചയാളായിരുന്നു വി എം കുട്ടി. ആറ് പതിറ്റാണ്ടിലധികം സ്വദേശത്തും വിദേശത്തുമായി നിരവധി സദസ്സുകളില്‍ സഹൃദയ ലോകത്തെ മാപ്പിളപ്പാട്ടിലൂടെ ആനന്ദ ഭരിതരാക്കിയ കലാകാരനായിരുന്നു അദ്ദേഹം. ഗായകന്‍, ഗാനരചയിതാവ് സംഗീത സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹൃദയര്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും തുളസീധരന്‍ പള്ളിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: