വിഎല്‍സി മീഡിയ പ്ലയറിന് ഇന്ത്യയില്‍ 'അപ്രഖ്യാപിത' നിരോധനം

Update: 2022-08-12 16:27 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മീഡിയ പ്ലയര്‍ സോഫ്റ്റ് വെയറുകളിലൊന്നായ വിഎല്‍സി മീഡിയ പ്ലയറിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. വിഎല്‍സി പ്ലയറിന്റെ സ്ട്രീമിങ് സര്‍വറിനും വിലക്കുണ്ട്. വീഡിയോലാന്‍ പ്രൊജക്റ്റാണ് വിഎല്‍സി പ്ലയര്‍ വികസിപ്പിച്ചത്.

വിഎല്‍സി പ്ലയറിനും മീഡിയനാമക്കും രണ്ട് മാസത്തോളമായി ഇന്ത്യയില്‍ വിലക്കുണ്ട്. എന്തുകൊണ്ടാണ് നിരോധനമെന്നത് വ്യക്തമല്ല.

ചൈനയിലെ സിക്കാഡ എന്ന ഹാക്കിങ് ഗ്രൂപ്പ് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതാണ് കാരണമെന്ന് ചില റിപോര്‍ട്ടുകളില്‍ കാണുന്നു. സൈബര്‍ ആക്രമണത്തിനുവേണ്ടി സോഫ്റ്റ് വയറുകള്‍ അയക്കാന്‍ വിഎല്‍ സി പ്ലയര്‍ ഉപയോഗിച്ചതായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുരക്ഷാവിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

വിഎല്‍സി പ്ലയറിന് നിരോധനമേര്‍പ്പെടുത്തിയ വിവരം കേന്ദ്രം പരസ്യമാക്കിയിട്ടില്ല. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച ചിലരാണ് ഇക്കാര്യം കണ്ടെത്തി ട്വീറ്റ് ചെയ്തത്.

ഐടി ആക്റ്റ് 2000മനുസരിച്ച് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഡൗണ്‍ലോഡ് ലിങ്കും തടയുന്നുണ്ട്.

Tags:    

Similar News