കെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ റിമാന്‍ഡ് ചെയ്തു

Update: 2022-07-02 17:41 GMT

വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫിസില്‍ പണം തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് മാറനല്ലൂര്‍ പോപ്പുലര്‍ ജംക്ഷനില്‍ ശിവശക്തിയില്‍ ബി.കെ.രതീഷി(43)നെ വില്ലേജ് ഓഫിസില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

കൂടുതല്‍ അന്വേണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുമെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. കെട്ടിട നികുതി ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ 6,35,000 ത്തില്‍ പരം രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നാണ് കേസ്.

ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാന്‍ വരുന്ന ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങി രസീത് നല്‍കുകയും ശേഷം ഓണ്‍ലൈനായി രസീത് റദ്ദ് ചെയ്ത് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു. 

Tags:    

Similar News