വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി ഉപരോധത്തില്‍ സംഘര്‍ഷം; ബാരിക്കേടുകള്‍ നീക്കി സമരക്കാര്‍ അദാനി പോര്‍ട്ടിനരികിലേയ്ക്ക്

പ്രതിപക്ഷ നേതാവ് സമരഭൂമിയില്‍

Update: 2022-08-18 06:34 GMT

തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ട് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. മല്‍സ്യത്തൊഴിലാളികള്‍ പോലിസ് ബാരിക്കോട് നീക്കി പോര്‍ട്ടിന്റെ പ്രധാന കവാടത്തിലേക്ക് നീങ്ങി. പോലിസും അതിരൂപത നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരക്കാര്‍ പോര്‍ട്ട് കവാടത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ സമരക്കാര്‍ ഇപ്പോഴും അദാനി പോര്‍ട്ടിന്റെ പ്രധാന കവാടത്തിന് ചുറ്റിലായി തന്നെയുണ്ട്.

വിഴിഞ്ഞം പദ്ധതി നിര്‍മാണം നടക്കുന്നിടത്തേക്ക് റാലിയായി പോകാന്‍ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇന്ന് രാവിലെ ബൈക്ക് റാലിയായി എത്തിയ സമരക്കാര്‍ പോലിസിന്റെ ബാരിക്കേഡ് തകര്‍ക്കാണ് ശ്രമിച്ചു. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. റവന്യൂ തുറമുഖ ഫിഷറീസ് മന്ത്രിമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ചയോടെ ചര്‍ച്ചയുണ്ടാകും. ഫിഷറീസ് മന്ത്രി ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. സമരം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

സമരം ഇതുവരെ സമാധാനപരമായാണ് നീങ്ങുന്നത്. തങ്ങളുടെ ആവിശ്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ രീതി മാറുമെന്ന് അതിരൂപത നേതൃത്വം അറിയിച്ചു. അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു വിഴിഞ്ഞെത്തെത്തി. 

Tags:    

Similar News