വിഷ്ണുദത്തിന്റെ മരണം:പ്രതിപക്ഷ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പോലിസ്
കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചതോടെ ബസിനടിയില്‍ പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു
തൃശൂര്‍: കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചതോടെ ബസിനടിയില്‍ പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നു. നിലവില്‍ പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കികൊണ്ടിരിക്കുകയാണ്.തൃശൂര്‍ കോര്‍പ്പറേഷന്റെ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനും പ്രതിപക്ഷ കൗണ്‍സിലറും അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോപര്‍റേഷന്‍ സെക്രട്ടറിക്കെതിരേയും മേയര്‍ക്കെതിരോയും കാലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇവര്‍ പറഞ്ഞു.
തൃശൂര്‍ സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് അപകടത്തില്‍ മരിച്ചത്.സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും മ്പോഴാണ് അപകടമുണ്ടായത്.
വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകവെ, റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിക്കവെയാണ് വിഷ്ണുദത്തിന് ദാരുണ മരണം സംഭവിച്ചത്. കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ താഴേക്കു വീണ വിഷ്ണുദത്തിന്റെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങുകയായിരുന്നു.