വിഷ്ണുവിന് കൂടുതല്‍ മികച്ച പരിശീലനം നല്‍കും: മന്ത്രി എ കെ ബാലന്
വിഷ്ണുവിന് ഏറ്റവും മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണമെഡലും 100 മീറ്ററില്‍ വെള്ളി മെഡലും നേടിയ എം കെ വിഷ്ണു കേരളത്തിന്റെ അഭിമാനമാണെന്ന് പട്ടിക ജാതി-വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്. വിഷ്ണു പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് കായിക രംഗത്തെ മികച്ച നേട്ടം കൈവരിച്ചത്. കൂടുതല്‍ മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും ലഭിച്ചാല്‍ മെച്ചപ്പെട്ട സമയത്തോടെ തിളങ്ങുന്ന വിജയങ്ങള്‍ നേടാന്‍ വിഷ്ണുവിന് കഴിയുമെന്നാണ് പ്രതീക്ഷ.വിഷ്ണുവിന് ഏറ്റവും മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വയനാട് മുണ്ടക്കൊല്ലി സ്വദേശിയാണ് വിഷ്ണു. വിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതായും കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പട്ടിക ജാതിപ-വര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി സ്മാരക മോഡല്‍ സ്പോര്‍ട്സ് റസിഡന്‍ഷ്യല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. വിഷ്ണുവിന്റെ വിജയപഥത്തില്‍ എല്ലാ പിന്തുണയും സഹായങ്ങളുമായി പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്കി.
Full View