ഖത്തറിലേക്കുള്ള വിസ നടപടികൾ പുനരാരംഭിച്ചു

Update: 2022-12-24 09:31 GMT

ദോഹ: ഖത്തറിലേക്കുള്ള വിസ നടപടികൾ പുനരാരംഭിച്ചു. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വീസ ലഭ്യമാണ്. കൂടാതെ ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകളും പാലിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വീസ ലഭിക്കുമെങ്കിലും ഖത്തറിൽ താമസിക്കുന്ന ദിവസങ്ങളുടെ സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. 30 ദിവസമാണ് ഓൺ അറൈവൽ വീസയുടെ കാലാവധി. എന്നാൽ ഹോട്ടൽ ബുക്കിങ് എത്ര ദിവസം എന്നതനുസരിച്ചാണ് വീസ അനുവദിക്കുന്നത്.

ഓൺ അറൈവൽ വീസയിൽ എത്തുന്നവരുടെ കൈവശം 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട്, സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് (ഡിസ്‌ക്കവർ ഖത്തർ വെബ്‌സൈറ്റ് മുഖേന മാത്രം ബുക്ക് ചെയ്തത്) എന്നിവ നിർബന്ധമാണ്.ഹയാ കാർഡ് മുഖേന അനുവദിച്ച പ്രവേശനം ഇന്നലെ അവസാനിച്ചു.

Similar News