കുട്ടികള്‍ നിരത്തിയിട്ട കസേരയില്‍ ചവിട്ടി അധ്യാപിക സ്‌കൂളിലേക്ക്; യുപിയില്‍ വൈറല്‍വീഡിയോയിലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

Update: 2022-07-28 08:04 GMT

ലഖ്‌നോ: വിദ്യാര്‍ത്ഥികള്‍ വെള്ളത്തിലിറങ്ങി നിരത്തിയിട്ട കസേരയില്‍ ചവിട്ടി സ്‌കൂളിനകത്തേക്ക് പ്രവേശിക്കുന്ന വൈറല്‍ വീഡിയോയിലെ അധ്യാപികയെ യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. 

കുട്ടികള്‍ വെളളത്തിലിറങ്ങി നിന്ന് അധ്യാപികക്ക് വെള്ളം തൊടാതെ അകത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

യുപിയിലെ മഥുരയിലാണ് സംഭവം നടന്നത്. കനത്ത മഴയില്‍ സ്‌കൂള്‍ പരിസരം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.