അട്ടപ്പാടി ജനവാസ മേഖലയില്‍ പരിഭ്രാന്തി പടര്‍ത്തി വീണ്ടും ഒറ്റയാന്‍

Update: 2022-12-13 02:31 GMT

പാലക്കാട്: അട്ടപ്പാടി പുളിയപ്പതി ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാനിറങ്ങി. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഷോളയൂര്‍ ആര്‍ആര്‍ടി സംഘം കാട്ടാനയെ വനത്തിലേക്ക് തുരുത്തി.

10 ദിവസങ്ങള്‍ക്ക് മുമ്പ് ഊത്തുക്കുഴിയില്‍ കാട്ടാന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നിരുന്നു. രണ്ടുദിവസം മുമ്പ് തമിഴ്‌നാട് വനത്തില്‍ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാന്‍ പുളിയപ്പതിയിലെത്തിയിരുന്നു. ഈ ഒറ്റയാനെ അഗളി ആര്‍ആര്‍ടിയെത്തി വനത്തിലേക്ക് തുരത്തിയിരുന്നു.

Tags: