ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളം തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പല തവണ പിരിഞ്ഞു. ബഹളം ശക്തമായതിനെത്തുടര്‍ന്ന് മൂന്നരയ്ക്കാണ് സഭ വീണ്ടും ചേരാന്‍ തീരുമാനിച്ചിട്ടുളളത്.
പ്രധാനമന്ത്രി തന്റെ സഭയിലെ പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ബഹളം തുടറങ്ങിയത്. തുടര്‍ന്ന് ഇരു സഭദളും രണ്ട് മണി വരെ നിര്‍ത്തിവച്ചിരുന്നു.
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനശൈലി ശരിയല്ലെന്ന് പിയൂഷ് ഗോയല്‍ വിമര്‍ശിച്ചു. ഇരു സഭകളിലുമുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും രാജ്യസഭയില്‍ ചെയര്‍മാന്റെ പ്രസംഗം നിര്‍ത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാന്‍സ്വാമിയുടെ ജയിലില്‍ വച്ചുളള മരണം, ഇന്ധന വില വര്‍ധന, കൊവിഡ് നിയന്ത്രണം തുടങ്ങി നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാന്‍ ബാക്കിയിള്ളത്.