തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരെ അക്രമം. കടലില്‍ വച്ചാണ് ആക്രമണമുണ്ടായത്. കൊല്ലത്ത് നിന്നും തമിഴ്‌നാട് തീരത്ത് മല്‍സ്യ ബന്ധനത്തിന് പോയ തൊഴിലാളികളെ കന്യാകുമാരി തീരത്ത് വച്ച് ആക്രമിക്കുകയായിരുന്നു. തമിഴ്‌നാട് തീരത്ത് മല്‍സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം നടന്നത്. സംഭവത്തില്‍ നിരവധി മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.