ചങ്ങനാശ്ശേരിയില്‍ വില്ലേജ് ഓഫിസിന് തീപ്പിടിച്ചു

Update: 2023-03-02 09:36 GMT

കോട്ടയം: ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ വില്ലേജ് ഓഫിസില്‍ തീപ്പിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുക കണ്ട നാട്ടുകാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഓഫിസിനുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും അനുബന്ധ വയറിങ് സാമഗ്രികളും പൂര്‍ണമായും കത്തി നശിച്ചു.

Tags:    

Similar News