ജില്ലാ - താലൂക്ക് വികസന സമിതി മാതൃകയില്‍ സംസ്ഥാനത്ത് വില്ലേജ്തല ജനകീയ സമിതികള്‍ വരുന്നു

Update: 2022-02-06 00:49 GMT

കോഴിക്കോട്; ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയില്‍ സംസ്ഥാനത്ത് വില്ലേജ് തല ജനകീയ സമിതി ഏര്‍പ്പെടുത്തുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ അറിയിച്ചു. അടുത്ത മാര്‍ച്ചില്‍ വില്ലേജ് തല ജനകീയ സമിതി ഔപചാരികമായി നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. പൊതു സമൂഹത്തെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ ഇടപെടല്‍ നടക്കുന്ന സ്ഥലമാണ് വില്ലേജ് ഓഫിസ്.

വില്ലേജ്തല ജനകീയ സമിതി നിലവില്‍ വരുന്നതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍ അതിവേഗത്തില്‍ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം വെള്ളിയാഴ്ചകളില്‍ സമിതി യോഗം ചേരാനാണ് ഉദ്ദേശിക്കുന്നത്.

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റവന്യൂ ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: