വിജയ് സേതുപതിക്കെതിരേ സംഘപരിവാരത്തിന്റെ വംശീയാധിക്ഷേപം

Update: 2019-02-03 14:19 GMT

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും സംസാരിച്ച തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ സംഘപരിവാര ആക്രമണം.ആലപ്പുഴയില്‍ മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ വിജയ് സേതുപതി ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രശ്‌നങ്ങളിലും ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയത്തിലുമുള്ള തന്റെ നിലപാടുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചത്. സ്ത്രീ ദൈവമാണെന്നും അശുദ്ധരല്ലെന്നും പറഞ്ഞ സേതുപതി എന്തിനാണ് ബഹളമെന്നും ചോദിച്ചു. വിജയ് സേതുപതിയുടെ വാക്കുകള്‍ വാര്‍ത്തയാകുകയും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തതോടെ സംഘപരിവാര അനുകൂലികള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലും സാമൂഹികമാധ്യമങ്ങളിലും അസഭ്യവര്‍ഷവുമായെത്തി. മുഖ്യമന്ത്രി പിണറായിക്കെതിരേയും പലരും വിജയ് സേതുപതിയുടെ പേജില്‍ കമന്റ് ചെയ്യുന്നുണ്ട്.



 


Tags:    

Similar News