വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കോടതിയിലേക്ക്
കൊച്ചി: യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും നാളെ ഹൈക്കോടതിയെ സമീപിക്കും. മുന്‍കൂര്‍ജാമ്യേപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. യൂടൂബറെ മുറിയില്‍ കയറി കൈയേറ്റം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പോലിസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. നിലവില്‍ പോലിസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി.