ഹാട്രിക്ക് സെഞ്ചുറി; ഋതുരാജ് ഗെയ്ക്ക്‌വാദ് ആണ് താരം

നാല് സെഞ്ചുറികളുമായി ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും റെക്കോഡിട്ടിരുന്നു.

Update: 2021-12-11 11:59 GMT


ചെന്നൈ: വിജയ് ഹസാരെ ട്രോഫിയില്‍ വന്‍ കുതിപ്പുമായി മഹാരാഷ്ട്ര ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്. ടൂര്‍ണ്ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് താരം ഇന്ന് നേടിയത്. കേരളത്തിനെതിരേയാണ് ഇന്ന് മൂന്നാം സെഞ്ചുറി നേടിയത്. 129 പന്തില്‍ 124 റണ്‍സാണ് താരം നേടിയത്. ആദ്യ മല്‍സരത്തില്‍ മദ്ധ്യപ്രദേശിനെതിരേ 136 റണ്‍സ് നേടിയ ഋതുരാജ് ചണ്ഡീഗഢിനെതിരേ 154 റണ്‍സാണ് നേടിയത്. 2017-18സീസണില്‍ മായങ്ക് അഗര്‍വാളും കഴിഞ്ഞ സീസണില്‍ ആര്‍ സംറഥും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായ നാല് സെഞ്ചുറികളുമായി ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും റെക്കോഡിട്ടിരുന്നു.




Tags:    

Similar News