തിരൂര്‍ ആര്‍ടിഒ ഓഫീസില്‍ പണം വാങ്ങി ലേണേഴ്സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍

വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്

Update: 2025-12-19 16:40 GMT

തിരൂര്‍: തിരൂരില്‍ ലേണേഴ്സ് ടെസ്റ്റില്‍ പണം വാങ്ങി ജയിപ്പിച്ചതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്. ചോദ്യങ്ങള്‍ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് പാസാകേണ്ടതില്ല. മറിച്ച് ലേണേഴ്സ് പരീക്ഷ മാത്രം പാസായാല്‍ മതി എന്നുള്ളതാണ്. ഈ പരീക്ഷ പാസാകണമെങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാര്‍ മുഖേന ആര്‍ടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള ആളുകള്‍ എത്തുന്നു. ഇവരില്‍ നിന്ന് പണം വാങ്ങിച്ചുകൊണ്ട് ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നു എന്നുള്ളതാണ് വിവരം. 5,000 രൂപ മുതലാണ് കൈക്കൂലി വാങ്ങിയിരുന്നത്. ലളിതമായ പരീക്ഷ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

Tags: