ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-09-29 16:49 GMT

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് ഇന്ന് വൈകീട്ട് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്നുള്ള ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലാണ് കൊവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്. 71 വയസ്സുള്ള വെങ്കയ്യനായിഡു സ്വയം നീരീക്ഷണത്തില്‍ പ്രവേശിച്ചു.

ഉപരാഷ്ട്രപതിക്ക് പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗബാധയാണെന്നും ട്വീറ്റില്‍ പറയുന്നു.

സാധാരണ നടക്കാറുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ വെങ്കയ്യ നായിഡു ഇക്കഴിഞ്ഞ ദിവസം അവസാനിച്ച രാജ്യസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇരുപത്തഞ്ചോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സമ്മേളനം തീരുമാനിച്ചതില്‍ നിന്ന് നേരത്തെ അവസാനിപ്പിച്ചു.

Similar News