ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: തൃണമൂല്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കും
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമാന്ത ബിശ്വാസ് ശര്‍മയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇത്തരമൊരു തീരുമാനം. ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പവാറിന്റെ വസതിയില്‍ നടന്ന 17 പാര്‍ട്ടികളുടെ യോഗത്തിലാണ് മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചത്. അന്നത്തെ യോഗത്തില്‍ തൃണമൂല്‍ എത്തിയിരുന്നില്ല. എന്നാല്‍ തൃണമൂല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കൊപ്പമായിരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി. ജൂലൈ 19 വരെയായിരുന്നു നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 20ന് നടന്നു. ഇന്നത്തോടെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിക്കും. ആഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടക്കും. അന്നു തന്നെ വോട്ടെണ്ണും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക.
