മധ്യപ്രദേശില്‍ വൈസ് ചാന്‍സ്‌ലര്‍ തസ്തികയുടെ പേര് 'കുലപതി'യില്‍ നിന്ന് 'കുലഗുരു'വിലേക്ക്

Update: 2021-09-06 10:50 GMT

ഇന്‍ഡോര്‍: കുലപതിയെന്ന് പേര് മാറ്റിയ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍ തസ്തികയുടെ പേര് വീണ്ടും മാറ്റുന്നു. 'കുലപതി'യെ കുലഗുരുവാക്കാനാണ് നീക്കം. മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി മോഹന്‍ യാദവിന്റേതാണ് പുതിയ നിര്‍ദേശം.

കുലപതിയെന്നതിനേക്കാള്‍ ജനങ്ങളോട് അടുത്തുനില്‍ക്കുന്നത് കുലഗുരുവാണെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം. ഈ പേരില്‍ അറിയപ്പെടുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.

പേര് മാറ്റുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്.

പേര് മാറ്റം കാബിനറ്റില്‍ അവതരിപ്പിച്ചിട്ടില്ല. കാബിനറ്റിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പേര് മാറ്റം യാഥാര്‍ത്ഥ്യമാക്കും.

തസ്തികകളുടെ പേരുകള്‍ ഹിന്ദിയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി. അതനുസരിച്ച് ജില്ലാ മജിസ്‌ട്രേറ്റ് ജില്ലാധേഷ് ആക്കിയിട്ടുണ്ട്.

Tags:    

Similar News