കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കണമെന്ന് വിഎച്ച്പി
ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കണമെന്ന് വിശ്വഹിന്ദു പരിഷദ് യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. വിശ്വഹിന്ദു പിഷത്തിന്റെ അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിനാണ് കന്‍വാര്‍ യാത്ര പിന്‍വലിച്ച നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.
കന്‍വാര്‍ യാത്ര ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ആചാരമാണ്. അത് ഹിന്ദുക്കളുടെയും അതുവഴി രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ്. കന്‍വാര്‍ യാത്ര പിന്‍വലിച്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളോട് റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് എണ്ണം പരിമിതപ്പെടുത്തിയാല്‍മതി- ജെയ്ന്‍ പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ ജുഡീഷ്യറിയുടെ ഇടപെടലിനെ ജെയ്ന്‍ വിമര്‍ശിച്ചു. മതവികാരങ്ങളെ തള്ളിക്കളയാതെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റ് വഴി കാണമെന്ന് അദ്ദേഹം പറഞ്ഞു.
ജഗന്നാഥ് യാത്ര നിയന്ത്രണങ്ങളോടെ നടത്തിയതിനെക്കുറിച്ച് ജെയ്ന്‍ ഓര്‍മിപ്പിച്ചു.