ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലിസ് വെടിവച്ചുകൊന്നു
കഴിഞ്ഞ മാസം 28 നാണ് മൃഗഡോക്ടറായ ഇരുപത്തിയാറുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികള്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ദേശീയപാത 44 ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് പ്രതികള്‍ നാല് പേരും കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിയിലാണ് വെടിവെയ്ക്കേണ്ടിവന്നതെന്നാണ് പോലിസ് നല്കുന്ന വിശദീകരണം. മുഹമ്മദ് പാഷ, ജോളു നവീന്‍, ചിന്ന കേശവുലു, ജോളു ശിവ എന്നി നാല് പേരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അപ്പോഴാണ് വെടിവെക്കേണ്ടിവന്നതെന്നും പോലിസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പേരും പോലിസ് കസ്റ്റഡിയിലായിരുന്നു.
കഴിഞ്ഞ മാസം 28 നാണ് മൃഗഡോക്ടറായ ഇരുപത്തിയാറുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ടോള്‍പ്ലാസയില്‍ നിര്‍ത്തിയിട്ട സ്കൂട്ടറിന്റെ കാറ്റഴിച്ചുവിട്ട പ്രതികള്‍ സഹായിക്കാനായി അടുത്തു കൂടിയാണ് ഡോക്ടറെ ബലാല്‍സംഗംചെയ്ത് കൊലപ്പെടുത്തിയത്. ബലാല്‍സംഗത്തിനു ശേഷം മൃതദേഹം 20 കിലോമീറ്റര്‍ അകലെയെത്തിച്ച് കത്തിച്ചു കളയുകയായിരുന്നു.