പോത്തന്‍കോട് വധക്കേസ് പ്രതിയെ തേടിപ്പോയ അന്വേഷണസംഘത്തിന്റെ വള്ളം മുങ്ങി; കാണാതായ പോലിസുകാരന്‍ മരിച്ചു

പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ വള്ളം മുങ്ങിയാണ് അപകടമുണ്ടായത്.

Update: 2021-12-18 09:52 GMT

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ വള്ളം മുങ്ങി കാണാതായ പോലിസുകാരന്‍ മരിച്ചു. പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ വള്ളം മുങ്ങിയാണ് അപകടമുണ്ടായത്. വര്‍ക്കല പണയില്‍കടവിലാണ് സംഭവം. വര്‍ക്കല ശിവഗിരി ഡ്യൂട്ടിക്കായി എസ്എപി ബറ്റാലിയനില്‍ നിന്നും നിയോഗിച്ചിരുന്ന ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. വര്‍ക്കല സിഐയും രണ്ടു പോലിസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. സിഐയും വള്ളത്തിലുണ്ടായിരുന്ന മറ്റൊരു പോലിസുകാരനും നീന്തി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള പോലിസുദ്യോഗസ്ഥനെ വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോത്തന്‍കോട് സുധീഷ് വധക്കേസില്‍  രണ്ടാം പ്രതിയും ഗുണ്ടാ സംഘത്തലവനുമായ ഒട്ടകം രാജേഷിനെ തേടിയുള്ള തിരച്ചിലിനിടെ വള്ളം മുങ്ങിയാണ് പോലിസുകാരന്‍ മരിച്ചത്.