വെള്ളിനേഴി കലാഗ്രാമം: കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നു

Update: 2021-07-12 11:01 GMT

പാലക്കാട് : വെള്ളിനേഴിയിലെ വിവിധ കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെയും വിശദവിവരങ്ങള്‍ പാലക്കാട് ഡി.ടി.പി.സി ശേഖരിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 12 ന് രാവിലെ 10 മുതല്‍ 17 ന് വൈകീട്ട് അഞ്ച് വരെ വെള്ളിനേഴി കലാഗ്രാമം സാംസ്‌കാരിക സമുച്ചയത്തില്‍ രേഖകളുടെ പകര്‍പ്പുമായി എത്തിച്ചേരണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04912538996