നളന്ദ ഗ്രന്ഥാലയം യുവതയുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: 'വേലി' മികച്ച ഷോട്ട് ഫിലിം

റഷീദ് പറമ്പില്‍ (കണ്ണൂര്‍) സംവിധാനം ചെയ്ത 'ഇല്ലിത്തള്ള രണ്ടാം സ്ഥാനം നേടി. ഇല്ലിത്തള്ളയിലെ അഭിനയത്തിന് അനന്തു മികച്ച നടനുള്ള അവാര്‍ഡ് നേടി. റഷീദ് പറമ്പില്‍ ആണ് മികച്ച സംവിധായകന്‍(ഇല്ലിത്തള്ള).

Update: 2019-11-24 13:52 GMT

പയ്യോളി: നളന്ദ ഗ്രന്ഥാലയം യുവതയുടെ ഒന്നാമത് കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ വിനീത് വാസുദേവന്‍ പാലക്കാട് സംവിധാനം ചെയ്ത 'വേലി' മികച്ച ഷോട്ട് ഫിലിം ആയി തിരഞ്ഞെടുത്തു. റഷീദ് പറമ്പില്‍ (കണ്ണൂര്‍) സംവിധാനം ചെയ്ത 'ഇല്ലിത്തള്ള രണ്ടാം സ്ഥാനം നേടി. ഇല്ലിത്തള്ളയിലെ അഭിനയത്തിന് അനന്തു മികച്ച നടനുള്ള അവാര്‍ഡ് നേടി. റഷീദ് പറമ്പില്‍ ആണ് മികച്ച സംവിധായകന്‍(ഇല്ലിത്തള്ള).

എ കെ ദേവദാസന്റെ അധ്യക്ഷതയില്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ മേള ഉദ്ഘാടനം ചെയ്തു. കെ വി രാജന്‍, കെ ജയകൃഷ്ണന്‍, യജുല്‍ ധനുസ്, അശ്വന്ത് സംസാരിച്ചു. മേലടി മുഹമ്മദ് വിജയികള്‍ക്ക് ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

Tags: