വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

Update: 2022-04-02 13:47 GMT

തിരുവനന്തപുരം: നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഈ പദ്ധതി പ്രകാരം 2018 മാര്‍ച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി.

അതിനുശേഷം 2022 മാര്‍ച്ച് വരെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതിയടച്ച് ഇതുവരെയുള്ള കുടിശ്ശിക ഒഴിവാക്കാം. വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കില്‍ സത്യവാങ്മൂലം നല്‍കി ഭാവി നികുതി ബാധ്യതകളില്‍ നിന്നും ഒഴിവാകാവുന്നതുമാണ്.

ഉപയോഗശൂന്യമായതും വിറ്റ് പോയതുമായ വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല വാഹന ഉടമകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 

Tags: