കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും

Update: 2022-04-29 11:35 GMT

ആലപ്പുഴ: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവ് ചെയ്തയാളുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും. ലഹരി, ഗുണ്ടാ ആക്രമണം, മണല്‍ക്കടത്ത്, തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കുക പതിവാണ്.