അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശന്‍. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെ ലക്ഷക്കണക്കിനു പേര്‍ കേരളത്തിലുണ്ടെന്നിരിക്കെ ദാരിദ്ര്യമുക്ത കേരളം എന്നൊക്കെ പറയുന്നത് വിടുവായത്തമാണെന്നും മന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷം പരമദരിദ്ര കുടുംബങ്ങളുണ്ടെന്നാണ്. പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാര്‍ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.