എന്‍ സുബ്രമണ്യനെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതികരണവുമായി വി ഡി സതീശന്‍

Update: 2025-12-27 06:29 GMT

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കേസില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ പോലിസ് കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ജിയലിലടക്കുന്നതാണോ ഒരു സര്‍ക്കാരിന്റെ നടപടിയെന്നും ചെന്നിത്തല ചോദിച്ചു. ഒരു പാട്ടെഴുത്തിന്റെ പേരില്‍ കേസെടുക്കുന്ന സര്‍ക്കാരാണ് ഇത്. എന്നിട്ട് എന്തായെന്നും ചെന്നിത്തല ചോദിച്ചു. എത്ര വനിതാ മാധ്യമപ്രവ്രര്‍ത്തകര്‍ക്കെതിരേ എത്ര സിപിഎം സൈബര്‍ സഖാക്കള്‍ എത്ര ആക്രമണങ്ങള്‍ നടത്തി, കോണ്‍ഗ്രസുകാര്‍ക്കെതിരേയും നടത്തി. എന്നാല്‍ കൊടുത്ത പരാതിയില്‍ ഒന്നും കേസെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ആരെയാണ് പേടിപ്പെടുത്തുന്നത്, നിങ്ങളുടെ ഭരണത്തിന്റെ അവസാന കാലഘട്ടമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോലിസ് ജീപ്പിന് ബോംബെറിഞ്ഞ് ജയിലിലായ പ്രതിയെ ഒരു മാസത്തിനകം പരോളില്‍ വിട്ട ഭരണമാണിതെന്നും ടിപി ചന്ദ്രശേഖറിനെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികള്‍ ഇപ്പോഴും പുറത്തു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ പേടിപ്പിക്കാന്‍ വരല്ലേ, അതു നടക്കില്ലെന്നും വി ഡി സതീശന്‍ കൂട്ടിചേര്‍ത്തു.

Tags: